പ്രീമിയർ ലീഗിൽ ചെൽസിയെ സമനില പിടിച്ച് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ വലകുലുക്കി മുന്നിലെത്തിയ ന്യൂകാസ്റ്റിലിന് പക്ഷെ ജയം നേടാനായില്ല. ആദ്യ പകുതിയിൽ 2-0 സ്‌കോറിന് പിന്നിൽനിന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചതോടെ ന്യൂകാസ്റ്റിൽ പ്രതിരോധനിര പിളർന്നു. 2-2 സമനിലയിൽ മത്സരം അവസാനിച്ചു.
നിക്ക് വോൾട്ട്‌മേഡിന്റെ ഇരട്ടഗോളുകളാണ് ന്യൂകാസ്റ്റിലിന് പ്രതീക്ഷ നൽകിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ നിക്ക് ന്യൂകാസ്റ്റിലിനെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ടീമിനെ 2-0ന്റെ ലീഡ് സമ്മാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച ചെൽസി 48-ാം മിനിറ്റിൽ റീസ് ജയിംസിലൂടെ ആദ്യ ഗോൾ കണ്ടെത്തി. 65-ാം മിനിറ്റിൽ ജാവോ പെഡ്രോ ചെൽസിക്കായി സമനില ഗോൾ നേടി. തുടർന്നുള്ള സമയത്ത് ഇരുടീമിനും സ്‌കോർ ചെയ്യാനായില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമും രണ്ടു ഗോളുകൾക്ക് തുല്ല്യത പാലിച്ചു.
അതേസമയം ന്യൂകാസ്റ്റിൽ പകരക്കാരനായിറക്കിയ ഹാർവി ബാർണ്‌സ് ടീമിന് ജയം നേടാനുള്ള രണ്ട് സുവർണാവസരങ്ങൾ നഷ്ടമാക്കി.
ചെൽസി 29 പോയിന്റുമായി നാലാം സ്ഥാനത്തും ന്യൂകാസ്റ്റിൽ 23 പോയിന്റുമായി 11-ാം സ്ഥാനത്തുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
