ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി സീസണിലെ ആദ്യ ജയവുമായി ബ്രന്റഫോർഡ്. ആദ്യ മത്സരത്തിൽ പരാജയം അറിഞ്ഞ ബ്രന്റഫോർഡ് സ്വന്തം മൈതാനത്ത് പുതിയ സ്‌ട്രൈക്കർ ഡാങ ഒട്ടാരോയുടെ 12-ാമത്തെ മിനിറ്റിലെ ഗോളിനാണ് ജയം കണ്ടത്.
തുടർന്ന് സമനിലക്കായി വില്ല ശ്രമിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല.
അതേസമയം സണ്ടർലാന്റിനെ സ്വന്തം മൈതാനത്ത് 2-0ന് തോൽപ്പിച്ചു ബേർൺലിയും ആദ്യ ജയം കണ്ടെത്തി. 47-ാമത്തെ മിനിറ്റിൽ ജോഷുവ ഗള്ളനും, 88-ാമത്തെ മിനിറ്റിൽ ജെയ്ഡൻ ആന്റണിയും ആണ് അവർക്കായി ഗോളുകൾ നേടിയത്.
മറ്റൊരു മത്സരത്തിൽ നാലാം മിനിറ്റിൽ മാർക്കസ് ടാവനിയർ നേടിയ ഗോളിന് ബോർൺമൗത്ത് 10 പേരായി ചുരുങ്ങിയ വോൾവ്‌സിനെയും തോൽപ്പിച്ചു. വോൾവ്‌സിന്റെ ടോട്ടിയാണ് ചുവപ്പ് കാർഡ് കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്