റിയോ ഡി ജനീറോ: മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ. എസ്‌തേവാവോ, ലൂക്കാസ് പാക്വേറ്റ, ബ്രൂണോ ഗ്വിമറേസ് എന്നിവരാണ് ബ്രസീലിനായി വലകുലിക്കിയത്.
38-ാം മിനിറ്റിൽ ഗോൾ നേടിയ യുവതാരം എസ്‌തേവാവോ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഗബ്രിയേൽ ജീസസിന്റെ റെക്കോർഡാണ് എസ്‌തേവാവോ മറികടന്നത്.
എസ്‌തേവാവോയുടെ ആദ്യ ഗോളിന് ശേഷവും ആക്രമിച്ചു കളിച്ച ബ്രസീൽ 72-ാം മിനിറ്റിൽ ലൂക്കാസ് പാക്വേറ്റ ലീഡ് രണ്ടാക്കി ഉയർത്തി. നാല് മിനിറ്റിന് ശേഷം ബ്രൂണോ ഗ്വിമറേസ് വിജയമുറപ്പിച്ച ഗോൾ നേടി. ഈ വിജയം ദക്ഷിണ അമേരിക്കൻ യോഗ്യതാ പട്ടികയിൽ ബ്രസീലിന്റെ സ്ഥാനം ശക്തിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്