ഗെറ്റാഫയെ തകർത്ത് ബാഴ്‌സലോണ

FEBRUARY 25, 2024, 6:35 PM

ലാ ലിഗയിൽ ബാഴ്‌സലോണക്ക് മികച്ച വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് ഗെറ്റാഫയെ നേരിട്ട ബാഴ്‌സലോണ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ബാഴ്‌സലോണയുടെ മികച്ച പ്രകടനമാണ് ഇന്ന് കളത്തിൽ കാണാനായത്.

ആദ്യ പകുതിയിൽ 20-ാം മിനുട്ടിൽ റഫിഞ്ഞയുടെ ഗോളാണ് ബാഴ്‌സലോണക്ക് ലീഡ് നൽകിയത്. ആദ്യ പകുതി ബാഴ്‌സലോണ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ബാഴ്‌സലോണ കൂടുതൽ ആക്രമണങ്ങൾ നടത്തി. 53-ാം മിനുട്ടിൽ ജാവോ ഫെലിക്‌സിലൂടെ ബാഴ്‌സലോണ ലീഡ് ഇരട്ടിയാക്കി.

61-ാം മിനുട്ടിൽ ഫ്രാങ്കി ഡിയോംഗ് കൂടെ ഗോൾ നേടിയതോടെ ബാഴ്‌സലോണയുടെ ലീഡ് 3-0 എന്നായി. റാഫിഞ്ഞ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്. ഇഞ്ച്വറി ടൈമിൽ ഫെർമിൻ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ബാഴ്‌സലോണ 57 പോയിന്റുമായി ജിറോണയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. റയൽ മാഡ്രിഡിന് അഞ്ച് പോയിന്റ് പിറകിലാണ് ബാഴ്‌സലോണ ഇപ്പോൾ ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam