വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ബാബർ അസം

FEBRUARY 3, 2026, 3:03 AM

ടി20 ലോകകപ്പിന് മുന്നോടിയായി ബാബർ അസം ഫോമിലേക്ക് തിരിച്ചെത്തിയതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യിൽ പുറത്താകാതെ 50 റൺസ് നേടിയ ബാബർ അസം, അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികൾ എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്നു. 36 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതമാണ് ബാബർ 50 റൺസ് നേടിയത്. താരത്തിന്റെ കരിയറിലെ 39-ാം ടി20 അർദ്ധ സെഞ്ചുറിയാണിത്.38 അർദ്ധ സെഞ്ചുറികൾ നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നിലവിൽ 132 ഇന്നിംഗ്‌സുകളിൽ നിന്ന് 4,505 റൺസുമായി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന പദവിയും ബാബർ അസമിനാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam