ഓസ്ട്രേലിയ വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടിക്കണക്കിന് രൂപയുടെ ഓഫര്‍ വേണ്ടെന്നുവെച്ച് ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും.
പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) ലഭിക്കുമായിരുന്ന ഓഫറാണ് ഇരുവരും വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിഗ്ബാഷ് ലീഗിലെ താരങ്ങളുടെ പ്രതിഫല വര്‍ധനവും ലീഗ് സ്വകാര്യവത്കരിക്കുന്ന കാര്യവും വീണ്ടും ചര്‍ച്ചയായി.കോടിക്കണക്കിന് രൂപ ലഭിക്കുമായിരുന്ന അവസരം വേണ്ടെന്നുവെച്ചാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനോടുള്ള കൂറ് കാണിച്ചത്.
തങ്ങള്‍ക്കായി വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. അനൗപചാരികമായാണ് ഫ്രാഞ്ചൈസി ഇരുവരെയും സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ മൂലധനം ക്ഷണിക്കുന്നതിനായി ഓസ്ട്രേലിയയുടെ മുന്‍നിര ടി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്ന റിപ്പോര്‍ട്ടാണിത്.
ഇക്കാര്യം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ, സംസ്ഥാന അസോസിയേഷനുകള്‍, കളിക്കാരുടെ യൂണിയന്‍ എന്നിവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തിനു മുമ്പ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയത്.
2024-ലെ താരലേലത്തില്‍ 20.5 കോടിക്കാണ് ഹൈദരാബാദ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. നിലവില്‍ പ്രതിവര്‍ഷം 8.74 കോടി രൂപയാണ് കമ്മിന്‍സിന് ഓസീസ് താരമെന്ന നിലയില്‍ ലഭിക്കുന്നത്. ടീമിന്റെ മുന്‍നിര പേസറും ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനും കൂടിയായ കമ്മിന്‍സിന് ഇതിനടക്കമുള്ള സ്‌റ്റൈപ്പന്‍ഡുകളടക്കം പ്രതിവര്‍ഷം ഏകദേശം 17.48 കോടിയാണ് ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്