ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തകര്‍ത്ത് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ. 435 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് 206-6 എന്ന നിലയില്‍ പരാജയം ഉറപ്പിച്ചു.
ജാമി സ്മിത്തിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തിരുന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് 126 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
വില്‍ ജാക്സിനെ(47) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 39 റണ്‍സുമായി ഒരറ്റത്ത് ബ്രെയ്ഡന്‍ കാര്‍സ് പൊരുതിയെങ്കിലും ആദ്യ ഇന്നിഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ജോഫ്ര ആര്‍ച്ചറെ(3) സ്റ്റാര്‍ക്കും ജോഷ് ടങിനെ(1) സ്കോട് ബോളണ്ടും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ലക്ഷ്യത്തിന് 86 റണ്‍സകലെ വീണു.
60 റണ്‍സെടുത്ത ജാമി സ്മിത്തിന്‍റെ വിക്കറ്റായിരുന്നു ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ജാമി സ്മിത്തും വില്‍ ജാക്സും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയായിരുന്നു നേരത്തെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്.
എന്നാല്‍ 60 റണ്‍സെടുത്ത സ്മിത്തിനെ ലഞ്ചിന് മുമ്പ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് വിജയം എളുപ്പമാക്കിയത്. ഓസ്ട്രേലിയക്കായി പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഓസ്ട്രേലിയ 371, 349, ഇംഗ്ലണ്ട് 286, 352.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
