മെസ്സി തിരിച്ചെത്തുന്നു; വെനസ്വേലക്കും ബൊളിവിയക്കുമെതിരെ കളത്തിലിറങ്ങും

OCTOBER 9, 2024, 6:49 PM

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. ലോകകപ്പ് യോഗ്യതയില്‍ വെനസ്വേലക്കും ബൊളിവിയക്കുമെതിരെ ഒക്ടോബറില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ മെസ്സിയെ കോച്ച് ലയണല്‍ സ്‌കലോനി ഉള്‍പ്പെടുത്തി. 

കഴിഞ്ഞ കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ വലത്തെ കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മെസ്സിക്ക് വിശ്രമം അനുവദിച്ചിരുന്നത്.

 അതേസമയം എന്നാൽ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററിൻ്റെ ലഭ്യത സംശയത്തിലാണെന്ന്  മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു.

vachakam
vachakam
vachakam

ലോകകപ്പ് യോഗ്യതയില്‍ എട്ട് അങ്കങ്ങളില്‍ നിന്നായുള്ള 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് അര്‍ജന്റീന. ഏറ്റവുമവസാനം നടന്ന മത്സരങ്ങളില്‍ ചിലിയോട് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയം നേടിയ ടീം കൊളംബിയയോട് 2-1ന് തോറ്റിരുന്നു. ഒക്ടോബര്‍ 11ന് വെനിസ്വേലയെ നേരിടുന്ന ടീം 15ന് ബൊളീവിയയുമായി ഏറ്റുമുട്ടും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam