ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു ഡോക്ടര്‍; പരാതിയുമായി കുടുംബം 

OCTOBER 9, 2024, 7:33 PM

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് ഡോക്ടര്‍ മുറിച്ചതായി റിപ്പോർട്ട്. കുട്ടിയുടെ അവസ്ഥ ദയനീയമാണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. കഴിഞ്ഞമാസം 19നാണ് സംഭവം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 

വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

എന്നാൽ രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്‍ക്കുകയോ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. 

vachakam
vachakam
vachakam

എന്നാൽ കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്‍ക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായും കുട്ടിയുടെ പിതാവ് അശോകന്‍ പറയുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടര്‍ചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam