കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട് ; തൃശ്ശൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി

OCTOBER 9, 2024, 10:49 PM

തൃശൂർ:  കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി ഉണ്ടായതായി റിപ്പോർട്ട്. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. തൃശൂർ ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടികൾ അംഗീകരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam