മുഖ്യമന്ത്രിയുടെ ക്യാമ്പ്  ഓഫീസില്‍ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി; പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം ഇങ്ങനെ  

OCTOBER 9, 2024, 11:10 PM

ഡല്‍ഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ്  ഓഫീസില്‍ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി രംഗത്ത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങള്‍ അവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി വ്യക്തമാക്കുന്നു. 

രണ്ട് ദിവസം മുൻപാണ് അതിഷി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയത്. ഡല്‍ഹി സിവില്‍ ലൈൻസിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. 

എന്നാൽ കെജ് രിവാള്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും വസതി ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. വീട് ഔദ്യോഗികമായി കൈമാറുന്നതിന് മുൻപേ അതിഷി അവിടെ സാധനങ്ങളുമായി കയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam