കണ്ണൂരിൽ 13 കാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ 13കാരിയായ മകളെ കാണാതായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുട്ടിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, കുട്ടിയെ ബന്ധു സ്കൂട്ടറില്‍ കൊണ്ടുപോവുന്ന സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കുട്ടി പിന്നാലെ പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മീന്‍ പിടിക്കാന്‍ വേണ്ടി കേരളത്തില്‍ എത്തിയ കുടുംബം ആറു വര്‍ഷമായി പയ്യന്നൂരിലാണ് കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്