'എല്ലാ വാഹനങ്ങള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല'; ബസ് അപകടത്തില്‍ വിചിത്ര വാദവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

OCTOBER 9, 2024, 6:19 PM

കോഴിക്കോട്: തിരുവമ്പാടിയിലെ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തില്‍ വിചിത്ര വാദവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. തിരുവമ്പാടിയില്‍ അപകടത്തില്‍പെട്ട ബസിന് ഇൻഷുറൻസ് ഇല്ല എന്ന വിഷയം മന്ത്രിയുടെ മുന്നില്‍ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോള്‍, എല്ലാ വാഹനങ്ങള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

'കുറേ വണ്ടികള്‍ക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികള്‍ക്കും എടുക്കാനുള്ള സാമ്ബത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. വണ്ടിക്ക് ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണ്. എന്നാല്‍ എല്ലാ വണ്ടിയും ഇൻഷുറൻസ് ചെയ്യുക എന്നത് എളുപ്പമല്ല. വണ്ടിക്ക് വേറെ തകരാർ ഒന്നും ഇല്ല. ഫിറ്റ്നസ് ഒക്കെ കറക്ടാണ്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട്. ഡ്രൈവറുടെ പിശക് അല്ല. ദൃക്സാക്ഷികള്‍ പറഞ്ഞകാര്യങ്ങള്‍ വെച്ചാണ് റിപ്പോർട്ട് തന്നിരിക്കുന്നത്' എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവമ്പാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ്  രണ്ടുപേർ മരിച്ചത്. ആനക്കാം പൊയില്‍ കണ്ടപ്പൻചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam