നിർണായക വിധിയുമായി കോടതി; മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്ന് ഹൈക്കോടതി

OCTOBER 9, 2024, 5:02 PM

അവിവാഹിതനായിരിക്കെ മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്ന സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. നാല് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആണ് ദില്ലി ഹൈക്കോടി വിധി പറഞ്ഞത്.

ഗുർവീന്ദർ സിംഗിന്‍റെയും ഹർബീർ കൗറിന്‍റെയും  30 കാരനായ മകൻ പ്രീത് ഇന്ദർ സിംഗ്, രക്താർബുദത്തിന്‍റെ വകഭേദമായ  നോൺ-ഹോഡ്ജ്കിൻസ് ലിംഫോമയെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് മരിച്ചത്. മകന്‍റെ മരണാനന്തരം  ഗംഗാ റാം ആശുപത്രിയിലെ ഫെർട്ടിലിറ്റി ലാബിൽ സൂക്ഷിച്ചിരുന്ന മകന്‍റെ ബീജമുപയോഗിച്ച് പേരകുട്ടിയെ പ്രസവിക്കാന്‍  അച്ഛനും അമ്മയ്ക്കും ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.

മകന്റെ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ആരംഭിക്കും മുമ്പ്, ചികിത്സ ബീജത്തിന്‍റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ബീജം സൂക്ഷിക്കാൻ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവിവാഹിതയായ പ്രീത് ഇന്ദർ ഇതിന് സമ്മതിച്ചു. 2020 ജൂൺ 27 ന് ബീജ സാമ്പിൾ ശേഖരിക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു. 

vachakam
vachakam
vachakam

എന്നാല്‍ മകന്‍റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗുർവീന്ദർ സിംഗും ഭാര്യ ഹർബീർ കൗറും മകന്‍റെ ബീജത്തിനായി ഗംഗാ റാം ആശുപത്രിയിലെത്തിയെങ്കിലും ബീജം കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മകന്‍റെ ബീജം വിട്ട് കിട്ടാന്‍ ഇരുവരും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam