ലോകകപ്പ് സന്നാഹ മത്സരത്തിൽ നെതർലൻഡ്‌സിനെ പരാജയപ്പെടുത്തി അൾജീരിയ. ശക്തരായ ഡച്ച് സേനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൾജീരിയ അട്ടിമറിച്ചത്.
മൽസരത്തിന്റെ 86 മിനിറ്റിൽ അനിസ് ഹജ് മൂസയാണ് ഗോളടിച്ചത്. ഡച്ച് ക്ലബ്ബ് ഫെയെനൂർഡ് താരമായ ഹജ് മൂസയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും നെതർലാൻഡ്‌സിന് അൾജീരിയൻ പ്രതിരോധം ഭേദിക്കാനായില്ല. അൾജീരിയൻ ഗോൾകീപ്പർ ലൂക സിദാന്റെ മികച്ച സേവുകളും ശ്രദ്ധേയമായി.
ഫിഫ റാങ്കിംഗിൽ നെതർലാൻഡ്‌സ് ഏഴാം സ്ഥാനത്തും അൾജീരിയ 28 റാങ്കുകാരുമാണ്. അൾജീരിയയുടെ ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് വലിയ ആത്മവിശ്വാസം ഏകുന്നതാണ് ഈ ജയം. ഗ്രൂപ്പ് ജെയിൽ നിലവിൽ ചാംപ്യന്മാരായ അർജന്റീനയ്ക്കുള്ള മുന്നറിയിപ്പാണ് അൾജീരിയയുടെ പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
