ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍ക്കരാസ്. ലോക ഒന്നാം നമ്പര്‍ യാനിക്ക് സിന്നറിനെയാണ് ത്രില്ലര്‍ പോരില്‍ പരാജയപ്പെടുത്തിയത്. 22ാം വയസില്‍ അല്‍ക്കരാസിന്റെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്.
രണ്ടുസെറ്റുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു അൽക്കരാസിന്റെ തിരിച്ചുവരവ്. ((4-6, 6-7,6-4,7-6,7-6). ഓപ്പൺ കാലഘട്ടത്തിൽ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു.
ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ തുടരെ 20 വിജയങ്ങളുമായാണ് സിന്നർ ഫൈനലിൽ കടന്നത്. യുഎസ് ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനെത്തിയത്.
എന്നാൽ അൽക്കരാസിന് മുന്നിൽ വീണ്ടും സിന്നറിന് അടിതെറ്റി. 25-ാം ഗ്രാൻസ്ലാം സ്വപ്‌നവുമായി എത്തിയ സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ സെമിയിൽ കീഴടക്കിയാണ് സിന്നർ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. (6-4, 7-6, 7-6).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്