സൗദി പ്രോ ലീഗിൽ അൽ നസറിനോട് തോൽവിയേറ്റുവാങ്ങിയതിനെ തുടർന്ന് പുറത്താക്കിയ കോച്ച് ലോറന്റ് ബ്ലാങ്കിന് പകരം അൽ ഇത്തിഹാദ് പരിഗണിക്കുന്നത്
മുൻ ലിവർപൂൾ കോച്ചും റെഡ് ബുൾ ടീമിന്റെ ഡയറക്ടറുമായ യുർഗാൻ ക്ലോപ്പാണ് അൽ ഇത്തിഹാദിന്റെ പ്രഥമ പരിഗണനയിൽ ഉള്ളത്. സ്പാനിഷ് ഇതിഹാസവും മുൻ ബാഴ്‌സലോണ കോച്ചുമായ സാവിയെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ട്.
ഇറ്റാലിയൻ കോച്ച് ലൂസിയാനോ സ്‌പെല്ലാറ്റിയും അൽ ഇത്തിഹാദിന്റെ പരിഗണനയിൽ ഉണ്ട്. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ നോർവെയോട് പരാജയപ്പെട്ടതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് സ്‌പെല്ലാറ്റിയെ ഇറ്റലി പുറത്താക്കിയിരുന്നു. സ്‌പെല്ലാറ്റി ക്ലബ്ബിനോട് സമ്മതം അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്