ഈഗോ തീരെ ഇല്ല, ക്യാപ്റ്റൻസി ഗംഭീരം: സഞ്ജുവിനെ പുകഴ്ത്തി ആരോൺ ഫിഞ്ച്

APRIL 24, 2024, 7:38 PM

 ജയ്പൂർ - രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. 

അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതാണെന്ന്  ഒരു കായിക മാധ്യമത്തിൽ നടന്ന ചർച്ചയിൽ ആരോൺ ഫിഞ്ച് പ്രതികരിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് ഒമ്പത് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയായിരുന്നു ഫിഞ്ചിൻ്റെ പ്രതികരണം.

‘‘ടീമിന് എന്താണോ വേണ്ടത് ആ ഇന്നിങ്സാണ് സഞ്ജു സാംസൺ കളിക്കുന്നത്. ഓരോ സാഹചര്യത്തിലും അതിന് അനുസരിച്ചാണ് അദ്ദേഹത്തിന്റെ കളി. സമ്മർദഘട്ടങ്ങളിൽ പോലും രാജസ്ഥാൻ റോയൽസ് എത്ര ശാന്തമായാണു കളിക്കുന്നതെന്നു നിങ്ങൾ നോക്കൂ. 

vachakam
vachakam
vachakam

ആ പ്രകടനത്തിന്റെ ക്രെഡിറ്റ് തീർച്ചയായും ക്യാപ്റ്റൻ സഞ്ജു സാംസണ് അവകാശപ്പെട്ടതാണ്.’’–ഫിഞ്ച് വ്യക്തമാക്കി. ഈഗോ ഇല്ലാതെയാണ് സഞ്ജു ഐപിഎല്ലിൽ മുന്നോട്ടുപോകുന്നതെന്നും ഫിഞ്ച് പ്രതികരിച്ചു.

2024ലെ ഐപിഎല്ലിൽ 8 ഇന്നിങ്‌സുകളിൽ നിന്ന് 62.8 ശരാശരിയിൽ 314 റൺസാണ് സഞ്ജു ഇതുവരെ നേടിയത്. ഇതിനകം 3 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ശുഭ്മാൻ ഗില്ലിനെയും മറികടന്ന് സഞ്ജു റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 

ഈ സീസണിൽ 300 റൺസ് തികയ്ക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും വിക്കറ്റ് കീപ്പർ എന്ന നേട്ടവും ട്വൻ്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പ്രഖ്യാപനം തുടരുന്നതിനിടെ ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam