ബെംഗളൂരു: പ്രശസ്ത ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ വിവാഹിതനായതായി റിപ്പോർട്ട്. മെക്സിക്കൻ മോഡലായ ഗ്രെസിയ മുനോസിനെയാണ് ദീപീന്ദർ വിവാഹം കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവരോട് അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരൊന്നിച്ച് ഹണിമൂൺ യാത്രകൾ നടത്തിയെന്ന് സുഹൃത്ത് പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ടെലിവിഷൻ അവതാരക കൂടിയായ മുനോസ് തഇപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഗുഡ്ഗാവിൽ നിന്നുള്ള 41കാരനായ ദീപീന്ദർ ഗോയലിന്റെ രണ്ടാം വിവാഹമാണിത്. കൺസൾട്ടിംഗ് സ്ഥാപനമായ ബെയ്ൻ ആൻഡ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് 2008-ൽ റസ്റ്റോറൻ്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമായ സൊമാറ്റോ സ്ഥാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്