മുംബൈ: ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി. പാഴ്‌സല്‍ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തില്‍ സ്പര്‍ശിച്ചു എന്ന് ആരോപിച്ചാണ് യുവതി എക്‌സ് അക്കൗണ്ടില്‍ വീഡിയോ പങ്കിട്ടത്. ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം. ചില്ലറ തുക തിരികെ നല്‍കുമ്പോള്‍, അയാള്‍ സ്ത്രീയുടെ മാറിടത്തില്‍ തൊടുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
''ഇന്ന് ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ നല്‍കിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കര്‍ശന നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ തമാശയാണോ ?'' വീഡിയോയ്‌ക്കൊപ്പം യുവതി ചോദിക്കുന്നു.
തെളിവ് നല്‍കിയതിനു ശേഷമാണ് ബ്ലിങ്കിറ്റ്, ഡെലിവറി ബോയ്ക്ക് എതിരെ നടപടിയെടുത്തതെന്ന് യുവതി ആരോപിച്ചു. തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിക്കളഞ്ഞു. വീഡിയോ തെളിവു നല്‍കിയ ശേഷം, കമ്പനി ഏജന്റിന്റെ കരാര്‍ അവസാനിപ്പിക്കുകയും പ്ലാറ്റ്ഫോമില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്