മല്ലിക സുകുമാരൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഇപ്പോഴത്തെ നടിമാരുടെ ചില പ്രവണതകളെ കുറിച്ച് സംസാരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
'ഇപ്പോള്‍ എന്താണ് എന്റെ വേഷം, എന്താണ് ഞാൻ പറയേണ്ടത് എന്നൊക്കെ ക്യാമറയുടെ മുന്നില്‍ വന്നതിന് ശേഷം ചോദിക്കുന്നവരുമുണ്ട്. സീനിയർ ആർട്ടിസ്‌റ്റുകള്‍ അല്ല, പുതിയ പുതിയ കുട്ടികളുണ്ട്. അതിന്റെ ഗൗരവം ഇല്ലാത്തത് കൊണ്ടായിരിക്കാം ചെലപ്പോള്‍. സിനിമ എന്നത് ഒരു വിനോദോപാധി അല്ലാതെ ഇത് നമ്മുടെ അന്നമാണ് എന്ന് കരുതുന്ന തലമുറയില്‍ നമ്മളൊക്കെ ബഹുദൂരം ഇങ്ങ് പോന്നുപോയി' എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
ഇന്നിപ്പോള്‍ സിനിമയേക്കാള്‍ കാശ് പലർക്കും ഉദ്‌ഘാടനത്തിന് പോയാല്‍ കിട്ടും. ഇങ്ങനെ കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങള്‍ ഇപ്പോഴുണ്ട് എന്നും മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്