പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നമ്മൾ. ഈ ഘട്ടത്തിൽ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ഇന്ത്യക്കാരന്റെ പേര് ഏതാണെന്ന് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും മുന്നിലുള്ളത് നടി കിയാര അദ്വാനിയാണ്.
ഈ വര്‍ഷമായിരുന്നു ബോളിവുഡിലെ നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള കിയാരയുടെ വിവാഹം. ഇത് ഏറെ വൈറലായ കാര്യമാണ്. കിയാരയുടെ ജനപ്രീതി വര്‍ധിച്ച് ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചതും വിവാഹമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായ വിരാട് കോലി ഗൂഗിള്‍ സെര്‍ച്ചില്‍ ടോപ് ടെന്നില്‍ പോലുമില്ല. രണ്ടാം സ്ഥാനത്തുള്ളത് സിനിമയില്‍ നിന്നുള്ളയാളല്ല. ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും കിടിലന്‍ പ്രകടനങ്ങളാണ് ഗില്ലിനെ സെര്‍ച്ചില്‍ നിറഞ്ഞ് നില്‍ക്കാന്‍ സഹായിച്ചത്. അതോടൊപ്പം സാറ ടെണ്ടുല്‍ക്കറുമായുള്ള ബന്ധവും സെര്‍ച്ചിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
മൂന്നാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയാണ്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേര് ചേര്‍ത്താണ് രചിന്‍ എന്ന പേര് താരത്തിന് മാതാപിതാക്കള്‍ ഇട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രചിന്റെ പിതാവ് തന്നെ പിന്നീട് ഈ അഭ്യൂഹങ്ങളെ തള്ളിയിരുന്നു. ലോകകപ്പില്‍ അതിഗംഭീര പ്രകടനം നടത്തിയ രചിന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഷമിയാണ്. 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ ഷമി പക്ഷേ കളിച്ചിരുന്നില്ല. പിന്നീടാണ് ഞെട്ടിച്ച പ്രകടനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്