സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചർച്ച. 30കാരിയായ പാക് നടി സന ജാവേദിനെയാണ് ഷുഹൈബ് വിവാഹം ചെയ്തത്.
ഇപ്പോൾ ആരാണ് സന ജാവേദ് എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ. ഷുഹൈബിന്റെയും സാനിയയുടെയും ആരാധകരടക്കം സനയെ കുറിച്ച് ഗൂഗിളില്‍ തിരയുകയാണ്. സനയെ കുറിച്ച് കൂടുതൽ അറിയാം.
പാകിസ്ഥാൻ നടിയായ സന ജാവേദ് കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഉറുദു ടെലിവിഷൻ ചാനലുകളിലാണ്. 2012ല്‍ പുറത്തിറങ്ങിയ ഷെഹർ-ഇ-സാത്ത് എന്ന സീരിയിലിലൂടെയാണ് സന മിനിസ്‌ക്രീനിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഖാനി എന്ന റൊമാന്റിക് സീരിയലില്‍ ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചതിന് ശേഷമാണ് സന അറിയപ്പെടുന്ന താരമായി മാറിയത്. ആ സീരിയലിലെ അഭിനയത്തിന് ലക്സ് സ്റ്റൈല്‍ അവാർഡില്‍ താരത്തിന് നോമിനേഷൻ ലഭിച്ചു.
സെറാജ് ഉള്‍ ഹഖ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയായ സുഖൂനിലാണ് സന അവസാനമായി അഭിനയിച്ചത്. പരമ്പരയ്ക്ക് പാകിസ്ഥാനില്‍ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം സനയുടെയും രണ്ടാം വിവാഹമാണ്. 2020ല്‍ ആയിരുന്നു പ്രമുഖ നടനും ഗായകനും ഗാനരചയിതാവുമായ ഉമൈർ ജസ്വാളുമായി സനയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ വേർപിരിഞ്ഞു.
കഥാപാത്രത്തിനായി എന്ത് കഠിനാധ്വാനം ചെയ്യുന്ന താരമാണ് സന. കഴിഞ്ഞ വർഷം നിദ യാസിറിന്റെ ഗുഡ് മോർണിംഗ് പാക്കിസ്ഥാനില്‍ സനയും നടൻ അഹ്സൻ ഖാനും പങ്കെടുത്തിരുന്നു. അന്ന് പരിപാടിക്കിടെ സുഖൂനിലെ കഥാപാത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സന തുറന്നുപറഞ്ഞിരുന്നു. അന്ന് ഡയറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'സന ഒന്നും കഴിക്കാറില്ലെന്നാണ്' അഹ്സൻ ഖാൻ മറുപടി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്