ഗെയിം ഓഫ് ത്രോൺസ് താരങ്ങൾ കേരളത്തിൽ വിവാഹിതരായാലോ? ദാ ഇങ്ങനെയിരിക്കും !

JUNE 3, 2023, 8:48 AM

ലോകമെമ്പാടും ആരാധകരെ നേടിയ പ്രശസ്ത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രങ്ങൾ കേരളത്തിൽ വിവാഹിതരായാലോ? ഡെയ്‌നറിസ് ടാർഗാരിയനും ജോൺ സ്‌നോയും കേരളത്തിൽ വിവാഹിതരായാൽ എങ്ങനെയിരിക്കുമെന്ന് ഗോകുൽ പിള്ള എന്ന കലാകാരൻ കാണിച്ചുതന്നു.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വരച്ച വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.

അവര്‍ കേരളത്തില്‍ വച്ച് വിവാഹിതരായി, സത്യമായും എന്നെ ക്ഷണിച്ചിട്ടുണ്ടായിരുന്നു' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോകുല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

vachakam
vachakam
vachakam

കിറ്റ് ഹാരിംഗ്ടണ്‍ അവതരിപ്പിച്ച ജോണ്‍ സ്‌നോയും എമീലിയ ക്ലാര്‍ക്കിന്റെ ഡനേറിസ് ടാര്‍ഗേറിയനും ഇന്ത്യന്‍ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. ഇന്ത്യന്‍ പാരമ്പര്യ വസ്ത്രമായ സാരിയോടൊപ്പം എമീലിയ മനോഹരമായ ആഭരണങ്ങളും ധരിച്ചിരിക്കുന്നത് കാണാം. കുര്‍ത്തയും പൈജാമയുമാണ് കിറ്റിന്റെ വേഷം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam