ദോഡ ഭീകരാക്രമണം; മൂന്നു ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

JULY 27, 2024, 7:08 PM

ശ്രീനഗർ: ദോഡ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് ജമ്മു കാശ്‌മീർ  പോലീസ്. ഭീകരപ്രവർത്തകരെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പുനല്‍കി.ജൂലൈ 16ന് നടന്ന ഭീകരാക്രമണത്തില്‍‌ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് നിരവധി ഭീകരാക്രമണങ്ങള്‍ കാഷ്മീരിലുണ്ടായി.

കുല്‍ഗാം ജില്ലയില്‍ ആറു ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ജൂണ്‍ 26ന് ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥർ മൂന്നുഭീകരരെ വധിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam