നീതി ആയോഗ് വിവാദം; മമത പറയുന്നത് കള്ളം, മൈക്ക് ഓഫ് ചെയ്തിട്ടില്ലെന്ന് നിര്‍മല സീതാരാമൻ

JULY 27, 2024, 6:23 PM

ന്യൂഡല്‍ഹി: നീതി ആയോഗ് യോഗത്തില്‍ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

നീതി ആയോഗ് യോഗത്തില്‍ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്ക്രീനില്‍ പ്രദർശിപ്പിക്കുകയും ചെയ്തു.

മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തില്‍ അവർ മാധ്യമങ്ങളോട് പറയുന്നത് തീർത്തും തെറ്റായ കാര്യമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാൻ അവർ തയാറാകണമെന്ന് നിർമലാ സീതാരാമൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

Readmore: സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തില്‍ നിന്നും മമത ഇറങ്ങിപ്പോയി

ക്രമമനുസരിച്ച്‌ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാല്‍, നേരത്തെ മടങ്ങണമെന്ന് അവർ അഭ്യർഥിച്ചതിന്‍റെ പശ്ചാത്തലത്തില്‍ അവർ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് മൈക്ക് മ്യൂട്ട് ചെയ്തതെന്ന് മമത പറഞ്ഞു. വെറും അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനിറ്റ് കൊടുത്തുവെന്നും അവർ വ്യക്തമാക്കി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam