മുംബൈ: അതിവേഗ ട്രെയിനിൽ ചാടിക്കയറുന്ന വീഡിയോ വൈറലായതിന് പിന്നാലെ യുവാവിന് കൈയും കാലും നഷ്ടപ്പെട്ടു. മുംബൈ വഡാല സ്വദേശി ഫർഹത്ത് ഷെയ്ഖാണ് ദുരന്തത്തിന് ഇരയായത്.
മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്ന സാഹസിക വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവായ ഫർഹത്ത് ഷെയ്ഖിനെ കണ്ടെത്തുന്നത്. വീട് കണ്ടെത്തി കേസെടുക്കാൻ ആർ.പി.എഫ് സംഘമെത്തിയപ്പോഴാണ് ഫർഹത്തിന്റെ ജീവിതം കൈയും കാലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. മാർച്ച് ഏഴിനാണ് സെവ്രി സ്റ്റേഷനില്‍ വെച്ച് ഷെയ്ഖ് ട്രെയിൻ സ്റ്റണ്ട് വിഡിയോ ഷൂട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
