റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റുമായുള്ള വിവാഹം നടക്കാനിരിക്കുകയാണ്. വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറില്‍ നടത്തുന്ന പ്രിവെഡ്ഡിംഗ് വിരുന്നില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
മാര്‍ച്ച് 1 മുതല്‍ 3വരെയാണ് ആഘോഷങ്ങള്‍ നടക്കുക. മുംബൈയില്‍ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് പുറത്തു വരുന്ന വിവരം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്ക്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബേര്‍ എന്നിവര്‍ വിവാഹ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രയാന്‍ തോമസ് മൊയ്നിഹാന്‍, ബ്ലാക്ക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രീമിയര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ടെക് നിക്ഷേപകന്‍ യൂറി മില്‍നര്‍, അഡോബ് സിഇഒ ശന്തനു നാരായണ്‍, ലൂപ സിസ്റ്റംസ് സിഇഒ ജെയിംസ് മര്‍ഡോക്ക്, ഹില്‍ഹൗസ് ക്യാപിറ്റല്‍ സ്ഥാപകന്‍ ഷാങ് ലെയ്, ബിപി ചീഫ് എക്‌സിക്യൂട്ടീവ് മുറെ ഓച്ചിന്‍ക്ലോസ്, എക്‌സോര്‍ സിഇഒ ജോണ്‍ എല്‍കാന്‍, മുന്‍ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേമ്ബേഴ്‌സ്, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ബ്രൂസ് ഫ്‌ലാറ്റ്, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്ലിം, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകന്‍ റേ ഡാലിയോ, ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ് വൈസ് ചെയര്‍മാന്‍ അജിത് ജെയിന്‍ എന്നിവരാണ് ചടങ്ങിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് അതിഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്