മുംബൈ: റിലയൻസ് സിഇഒ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും എൻകോർ ഹെൽത്ത് കെയർ സിഇഒ വിരേൻ മർച്ചൻ്റിൻ്റെ ഏക മകൾ രാധിക മർച്ചൻ്റിൻ്റെയും വിവാഹം കളറാക്കാൻ ഇന്ത്യയില്‍ എത്തി പ്രശസ്ത പോപ്പ് ഗായിക റിഹാന.
റിഹാന വേദിയിലെത്തി അവളുടെ ജനപ്രിയ ഗാനങ്ങൾ അവതരിപ്പിച്ചപ്പോൾ ജനക്കൂട്ടം യഥാർത്ഥത്തിൽ ഉന്മാദാവസ്ഥയിലായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികൾക്ക് മുന്നിലായിരുന്നു റിഹാനയുടെ സംഗീത നിശ. 'പൌർ ഇറ്റ് അപ്പ്', 'വൈൽഡ് തിംഗ്സ്', 'ഡയമണ്ട്സ്' തുടങ്ങിയ തൻ്റെ ഗാനങ്ങളുടെയും ഹിറ്റ് നമ്പറുകളും റിഹാന അവതരിപ്പിച്ചു.
ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസമാണ് വിവാഹ ആഘോഷം. റിഹാനയെ കൊണ്ടുവരാൻ 8-9 മില്യൺ യുഎസ് ഡോളർ (66-74 കോടി രൂപ) ചെലവായതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 74 കോടി ആണ് റിഹാനയുടെ പ്രതിഫലം. തൻ്റെ ട്രൂപ്പുമായി വ്യാഴാഴ്ചയാണ് റിഹാന ജാംനഗറിലെത്തിയത്. വെള്ളിയാഴ്ച മുതൽ ആഘോഷങ്ങൾ ആരംഭിച്ചു. ആൻ ഈവനിംഗ് ഇൻ എവർലാൻഡ് എന്നാണ് മൂന്ന് ദിവസത്തെ ആഘോഷത്തിന് പേരിട്ടിരിക്കുന്നത്.
യുഎസിലെ അരിസോണയില്‍ ആപ്പിള്‍ മ്യൂസിക് കഴിഞ്ഞ വർഷം സംഘടിപ്പിച്ച സൂപ്പർ ബൗള്‍ ഹാഫ് ടൈം ഷോയാണ് റിഹാനയുടെ അവസാന സംഗീത പരിപാടി. ഫോക്‌സ്, ഫോക്‌സ് ഡെപോർട്‌സ്, ഫോക്‌സ് സ്‌പോർട്‌സ്, എൻഎഫ്‌എല്‍ ആപ് എന്നിവ വഴി തത്സമയം സംപ്രേഷണം ചെയ്ത പരിപാടി 121 ദശലക്ഷം പേരാണ് വീക്ഷിച്ചിരുന്നത്.
അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍ക്ക് ഇത് ആദ്യമായല്ല അന്താരാഷ്ട്ര സംഗീതജ്ഞരെത്തുന്നത്. ഇഷ അംബാനി-ആനന്ദ് പിരാമള്‍ വിവാഹത്തില്‍ അമേരിക്കൻ ഗായിക ബെയോൻസ് ആണ് അതിഥികള്‍ക്ക് മുമ്ബില്‍ പരിപാടി അവതരിപ്പിച്ചിരുന്നത്.
നാലു ദശലക്ഷം ഡോളർ (33 കോടി ഇന്ത്യൻ രൂപ) ആയിരുന്നു ബെയോൻസിന്റെ ചെലവ്. റിഹാനയ്ക്ക് പുറമേ, ദില്‍ജിത് ദൊസാഝും അഥികളെ ഹരംപിടിപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഖ്യാത ഇല്ല്യൂഷണിസ്റ്റ് ഡേവിഡ് ബ്ലെയിനിന്റെ പരിപാടിയുമുണ്ടാകും.
ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ, ദീപിക പദുക്കോണ്‍, രണ്‍വീർ സിങ്, ആലിയ ഭട്ട്, അർജുൻ കപൂർ, സംവിധായകൻ ആറ്റ്‌ലി, വിദേശത്തു നിന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജസിം അല്‍ഥാനി, കനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ആസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്, സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാല്‍ ബില്‍റ്റ്, യുഎസ് മുൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാൻക ട്രംപ്, ബൊളീവിയൻ മുൻ പ്രസിഡണ്ട് ജോർജ് ക്വിറോഗരെ, മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആല്‍ഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, സൗദി ആരാംകോ ചെയർപേഴ്‌സണ്‍ യാസിർ അല്‍ റുമയ്യാൻ, വാള്‍ട് ഡിസ്‌നി സിഇഒ ബോബ് ഇഗർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ, അദാനി ചെയർമാൻ ഗൗതം അദാനി തുടങ്ങി അതിഥികളുടെ വമ്ബൻനിര തന്നെ വിവാഹത്തിനെത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്