വിഷു പരസ്യ വിവാദം: വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ

APRIL 17, 2026, 11:15 PM

കോഴിക്കോട്: മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരു പരിധിയുണ്ടെന്നും വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

“എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്” എന്നാണ് വിഷു പരസ്യത്തോടൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.

ഇതിന് പിന്നാലെ ലഭിച്ച ഒരു മെസേജിനും അദ്ദേഹം മറുപടി നൽകി. “എനിക്ക് അത് ഒരു വിഷു പോസ്റ്ററായിട്ട് തോന്നി. ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിക്കണമെന്ന് തോന്നിയത്” എന്ന സന്ദേശത്തിനാണ് അദ്ദേഹം പ്രതികരിച്ചത്.

vachakam
vachakam
vachakam

“മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവർത്തികൾ സാധാരണമായി കാണപ്പെടുകയാണ്. ഞാൻ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല. എന്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ ശരിയായ കാര്യമല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് നിങ്ങളും എന്റെ വിശ്വാസങ്ങളെ ബഹുമാനിക്കണം. എല്ലാ കാര്യങ്ങളിലും മതേതരത്വം പാലിക്കണം. എനിക്കിത് വെറുതെ ഒരു വിഷു പോസ്റ്റർ ആയി തോന്നുന്നില്ല,” എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്.

അതേസമയം, പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവമായ പ്രകോപനം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്. അറസ്റ്റ് ചെയ്ത അർഷാദിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam