ഉദയനിധിയുടെ നിർമ്മാണ കമ്പനിക്കെതിരെ  വിശാൽ

APRIL 16, 2024, 12:08 PM

ചെന്നൈ:  തമിഴ് സിനിമാ വ്യവസായത്തില്‍ സിനിമ റിലീസുകളില്‍ അടക്കം അന്യായമായ രീതികള്‍ നടക്കുന്നതായി നടന്‍ വിശാല്‍. ചിലര്‍ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി സിനിമ രംഗത്തെ കൂട്ടായ്മകള്‍ക്ക് മുകളില്‍ അനാവശ്യ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നതായും വിശാല്‍ ആരോപിച്ചു.

നടനും, സംസ്ഥാന മന്ത്രിയുമായ  ഉദയനിധി സ്റ്റാലിൻ സ്ഥാപിച്ച റെഡ് ജയൻ്റ് മൂവീസ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് മാത്രം നേട്ടമുണ്ടാക്കാൻ തീയറ്റര്‍ റിലീസുകളില്‍ അടക്കം കൃത്രിമം കാണിക്കുകയാണെന്നാണ് വിശാൽ പേരുകള്‍ സൂചിപ്പിക്കാതെ കുറ്റപ്പെടുത്തിയത്. 

മാർക്ക് ആൻ്റണിയുടെ റിലീസിനിടെ താൻ വളരെയധികം സമ്മർദ്ദം നേരിട്ടെന്നും എന്നാൽ വഴങ്ങാൻ തയ്യാറായില്ലെന്നും വിശാല്‍ പറഞ്ഞു. 

vachakam
vachakam
vachakam

"റെഡ് ജയൻ്റ് മൂവീസിലെ ഒരു വ്യക്തിയുമായി എനിക്ക് വലിയ ഏറ്റുമുട്ടലുണ്ടായി. തമിഴ് സിനിമ ആരും സ്വന്തമാക്കി വച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും അവകാശപ്പെട്ടാൽ അവർ വ്യവസായത്തിൽ വിജയിക്കില്ല. ആ വ്യക്തിയെ എനിക്ക് നന്നായി അറിയാം. സത്യത്തിൽ ആയാളെ ഈ രംഗത്തേക്ക് ഞാനാണ് പരിചയപ്പെടുത്തിയത്. 2006 ല്‍ സണ്ടക്കോഴി സമയത്ത് അയാളെ ഉദയനിധിക്ക് പരിചയപ്പെടുത്തിയത് ഞാനാണ്

അയാള്‍ എന്നെ വിളിച്ച് എൻ്റെ സിനിമകളുടെ റിലീസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ എനിക്ക് അത് ദഹിച്ചില്ല. 65 കോടി രൂപ കടം വാങ്ങി സെപ്തംബർ 15 ന് വിനായഘ ചതുര്‍ദ്ദിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് വളരെ മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു ” വിശാൽ ഓർമ്മിപ്പിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam