മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സിനിമാ കഥാപാത്രങ്ങൾ റോഡിലൂടെ നടന്നുപോകുന്നു, ആരൊക്കെയാണ്? കാട്ടുപറമ്പൻ, രമണൻ, ദശമൂലം ദാമു, ഷാജി പാപ്പൻ, പിന്നെ കീലേരി അച്ചു.
കുറച്ചു ദിവസമായി ഈ താരങ്ങൾ വൈറലാണ്. എന്നാൽ പലർക്കും എന്താ സംഭവം എന്ന് അറിയില്ല.
ഗുരുവായൂരുള്ള സൗപർണിക കലാലയം ടീമിന്റെ കരവിരുതാണ് ഈ വൈറൽ താരങ്ങൾ. ആനക്കര പൂരത്തിനാണ് ഇവരുടെ പ്ലോട്ടുകൾ നിരത്തിലിറങ്ങിയത്. ഫൈബർ കൊണ്ട് ഉണ്ടാക്കിയ കഥാപാത്ര രൂപങ്ങളായാണ് പൂരത്തിനിറങ്ങിയതെന്ന് ടീമിന് നേതൃത്വം നൽകുന്ന രാജേഷ് പറയുന്നു. 24-ാമത്തെ വർഷമാണ് പരിപാടി അവതരിപ്പിക്കുന്നത്.
ഇങ്ങനെ വൈറലാകുന്നത് ഇപ്പോഴാണെന്നും പുതിയ ആശയമായിരുന്നുവെന്നും രാജേഷ് പറയുന്നു. കഴിഞ്ഞ വർഷം കെവിൻ എന്ന പക്ഷിയുടെ രൂപം ചെയ്താണ് പരീക്ഷണം തുടങ്ങിയത്.
വലിപ്പമുള്ള പക്ഷിയുടെ രൂപമായിരുന്നു അത്. ഇക്കുറി 5 ഹാസ്യകഥാപാത്രങ്ങളെ പരീക്ഷിക്കാമെന്ന് കരുതി. അങ്ങനെയാണ് കാട്ടുപറമ്പൻ, രമണൻ, ദശമൂലം ദാമു, ഷാജി പാപ്പൻ, കീലേരി അച്ചു രൂപങ്ങൾ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്