അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു പ്രേമലു. ഇപ്പോഴിതാ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി. അടുത്തിടെ മലയാളത്തിലിറങ്ങിയ 'പ്രേമലു' താൻ രണ്ടുതവണ കണ്ടതായി ആണ് വിജയ് സേതുപതി പറഞ്ഞത്.
ഒരു സ്വകാര്യ എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളസിനിമയെക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. വളരെ മനോഹരമായ സിനിമയാണ് 'പ്രേമലു', സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്രേമലു മാത്രമല്ല,മമ്മൂട്ടി നായകനായെത്തിയ ഹൊറർ ഡ്രാമയായ ഭ്രമയുഗമടക്കം മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താൻ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്