വിജയുടെ ഗോട്ട് സിനിമയ്ക്ക് ആരാധകർ ഏറെയായിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസും അടുത്തിടെ ഉണ്ടായി. ചിത്രത്തിൽ നിരവധി താരങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിഥി വേഷത്തില്‍ എത്തി ആരാധകരുടെ കൈയടി നേടിയ താരമാണ് ശിവകാർത്തികേയൻ. ആ കാമിയോ റോൾ മനോഹരമാക്കിയതിന് വിജയ് താരത്തിന് ഒരു സമ്മാനം നൽകി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഒരു ആഡംബര വാച്ച് ആണ് വിജയ് സമ്മാനമായി നല്‍കിയത്. സിനിമയില്‍ ശിവകാർത്തികേയൻ പ്രതിഫലം വാങ്ങിയിരുന്നില്ല എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ശിവകാർത്തികേയന്റെ കൈയില്‍ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഗോട്ട് ടീമിന്റെ സ്നേഹസമ്മാനമായാണ് വാച്ച് സമ്മാനിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
സിനിമയുടെ ക്ളൈമാക്സ് രംഗത്താണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്. ശിവകാർത്തികേയൻ ആ വേഷം വളരെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു. താരത്തിന്റെ ഈ കഥാപാത്രത്തിന് ഏറെ ആരാധകരെയും ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്