നടി രശ്മിക മന്ദാനയോടുളള പ്രണയത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് പ്രതികരിച്ച് തെലുങ്ക് സിനിമാ നടൻ വിജയ് ദേവരകൊണ്ട രംഗത്ത്. ഇരുവരും ഡേറ്റിംഗിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്ന തരത്തിലുളള വാർത്തകള്‍ അടുത്തിടെ പുറത്തുവന്നതിനെക്കുറിച്ച് ആണ് താരം പ്രതികരിച്ചത്. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിജയിയുടെ വെളിപ്പെടുത്തല്‍.
അവതാരകൻ വിജയിയോട് പ്രണയത്തെക്കുറിച്ച് ചോദിച്ചതിന് താരം മറുപടി പറഞ്ഞത് തനിക്ക് പ്രണയം തന്റെ മാതാപിതാക്കളോടും സഹോദരനോടുമാണെന്നാണ്. രശ്മികയും താനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാൻ താല്‍പര്യമില്ലെന്നും വിജയ്അ വ്യക്തമാക്കി.
അതുപോലെ തന്നെ അടുത്തിടെയൊന്നും താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്പോള്‍ മറ്റുളളവർക്ക് തന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹമുണ്ടായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്