മിത്തോളജിക്കല്‍ ഡ്രാമ മഹാവതാറിലൂടെ ഒരിക്കല്‍ കൂടി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനൊരുങ്ങി ബോളിവുഡ് താരം വിക്കി കൗശല്‍.
അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവി പരശുരാമന്റെ കഥാപാത്രത്തെയാണ് വിക്കി കൗശല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. സ്ത്രീ, ഭേദിയ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അമർ കൗശിക്.
വൻ ബജറ്റിലൊരുങ്ങുന്ന മഹാവതാർ ഭഗവാൻ പരശുരാമനുമായി ബന്ധപ്പെട്ട ഇതിഹാസത്തിന്റെ പുനരാഖ്യാനമായിരിക്കും. ആഗോള തലത്തില്‍ പ്രേക്ഷകരെ വലിയ രീതിയില്‍ ആകർഷിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
2026ല്‍ ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ആക്ഷൻ സീനുകള്‍ ഉള്‍പ്പെടെ വലിയൊരു വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്നാണ് വിവരം.
ചിത്രത്തിന്റെ പ്രൊമോ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. വിക്കി കൗശലിന്റെ വേഷപ്പകർച്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ കഥയെ ചുറ്റിപ്പറ്റിയാകും ചിത്രം മുന്നോട്ട് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്