പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് വിവാഹം ക്ഷണിച്ച്‌ വരലക്ഷ്മി ശരത് കുമാർ 

JUNE 29, 2024, 12:12 PM

നിക്കോളായ് സച്ദേവുമായുള്ള വിവാഹത്തിനായി ഒരുങ്ങിയിരിക്കുകയാണ് വരലക്ഷ്മി ശരത്കുമാർ. വരലക്ഷ്മിയും കുടുംബവും ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖരെ നേരിട്ടാണ് വിവാഹം ക്ഷണിക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണ് വരലക്ഷ്മിയും നിക്കോളായിയും. നേരത്തേ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ, രജനികാന്ത്, ഐശ്വര്യ രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയവറീ വരലക്ഷ്മി നേരിട്ടെത്തി വിവാഹം ക്ഷണിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നടൻ ശരത്കുമാറിൻ്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാർക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്. 

vachakam
vachakam
vachakam

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകാണുകയും വിവാഹം ക്ഷണിക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നുവെന്ന് വരലക്ഷ്മി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam