നടി വരദയുമായി വേർപിരിഞ്ഞതായി കഴിഞ്ഞ ദിവസം നടൻ ജിഷിൻ മോഹൻ വെളിപ്പെടുത്തിയിരുന്നു . വേർപിരിയൽ മറച്ചുവെക്കേണ്ട കാര്യമില്ലെന്നും അതേ സമയം വേർപിരിയലിൻ്റെ കാരണങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടി വരദയും വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ദാമ്ബത്യത്തില്‍ സംഭവിച്ചത് എന്താണെന്ന ചോദ്യതിന് അതില്‍ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നടിയുടെ മറുപടി.
പലരും അവരവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പല കഥകളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കില്ലെന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരാള്‍ പറയാനുള്ളതൊക്കെ പറയുന്നുണ്ടല്ലോ. മകന്റെ ഭാവിയെ ഒന്നൂം ബാധിക്കരുതെന്ന് ആഗ്രഹമുണ്ട്', വരദ പറഞ്ഞു.
ബന്ധത്തിൽ പരസ്പര ബഹുമാനം വേണമെന്നാണ് അഭിപ്രായം. സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വളരെ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
വിവാഹ ബന്ധം വേണ്ടെന്ന് വെച്ചതോടെ വരദ ഹരീഷ് എന്ന നടനുമായി ലിവിംഗ് ടുഗദറിലേക്ക് എന്ന തരത്തില്‍ വന്ന അഭ്യൂഹങ്ങള്‍ക്കെതിരേയും താരം തുറന്നടിച്ചു. 'ലിവിങ് ടുഗതർ' എന്ന തന്റെ വെബ് സീരിസിന്റെ രണ്ടാം ഭാഗത്തിൻറെ അനൗണ്‍സമെന്റായിരുന്നു അത്.
വെബ് സീരീസിന്റെ പേരാണ് ഹാഷ് ടാഗ് ഇട്ടത്. തന്റെ ഉറ്റസുഹൃത്തായ ജസ്നമയുടെ ഭാർത്താവാണ് ഹരീഷ്. ഞാൻ ഷെയർ ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് ജസ്നമ എനിക്ക് വാർത്ത അയച്ച് തന്നതെന്നും വരദ കൂട്ടിച്ചേർത്തു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്