'പോയി സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിക്കൂ'; ലൈംഗികാരോപണം ഉന്നയിച്ച ഗായിക സുചിത്രക്കെതിരെ വൈരമുത്തു

SEPTEMBER 21, 2024, 2:28 PM

ഗായിക സുചിത്രയുടെ ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച്‌ പ്രശസ്ത തമിഴ് ഗാനരചയിതാവും ദേശീയ പുരസ്കാര ജേതാവുമായ വൈരമുത്തു.

എല്ലാ ഗായികമാരെയും വിളിച്ച്‌ വൈരമുത്തു മോശമായി സംസാരിക്കുമെന്നായിരുന്നു സുചിത്രയുടെ ആരോപണം. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്ര വൈരമുത്തുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. 

വൈരമുത്തു എല്ലാ ഗായികമാരെയും വിളിക്കുമെന്നും അയാളുടെ ശബ്ദത്തില്‍ കാമമുണ്ടെന്നുമാണ് സുചിത്ര പറഞ്ഞത്. ''നിന്‍റെ ശബ്ദത്തില്‍ കാമമുണ്ട്. അതുകേട്ട് ഞാനൊരു ഭ്രാന്തനായി. നിന്‍റെ ശബ്ദം കേട്ട് നിന്നെ ഞാന്‍ പ്രണയിച്ചുപൊകുന്നു'' ഇതൊക്കെയാണ് അയാള്‍ ഗായികമാരെ വിളിച്ചുപറയുന്നത്. ഈ ഡയലോഗ് കേള്‍‌ക്കാത്ത ഒരു പാട്ടുകാരിയും ഉണ്ടാകില്ല.

vachakam
vachakam
vachakam

''ഒരു ദിവസം എന്നെയും വിളിച്ചു..വീട്ടിലേക്ക് വരൂം ഒരു സമ്മാനം തരാമെന്ന് പറഞ്ഞു. ഞാനെന്‍റെ മുത്തശ്ശിയെയും കൂട്ടിയാണ് അയാളുടെ വീട്ടില്‍ പോയത്. എന്തിനാണ് മുത്തശ്ശിയെയും കൂടെക്കൊണ്ടുവന്നതെന്ന് അയാള്‍ ചോദിച്ചു. എവിടെയും ഒറ്റക്ക് പോകാറില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.

മുത്തശ്ശി അയാളോട് ഒരുപാട് സംസാരിച്ചു. നിങ്ങളെപ്പൊലുള്ളവരല്ലേ ഇവരെ വളര്‍ത്തേണ്ടതെന്നും ഒരച്ഛനെപ്പോലെ കണ്ട് സഹായിക്കണമെന്നും മുത്തശ്ശി പറഞ്ഞു. മുത്തശ്ശിയുടെ സംസാരം കേട്ട് വൈരമുത്തു ആകെ വിളറി. എവിടയാണെ് സമ്മാനമെന്ന് ചോദിച്ചപ്പോള്‍ അകത്തു പോയി പാന്‍റീന്‍റെ ഒരു ഷാമ്ബുവും കണ്ടീഷണറും തന്നു'' സുചിത്ര പറയുന്നു.

എന്നാൽ ചിലയാളുകള്‍ക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതികരണമായി വൈരമുത്തു എക്സില്‍ കുറിച്ചത്. 'ജീവിതം നഷ്ടപ്പെട്ടവര്‍, ദുർബല ഹൃദയമുള്ളവര്‍, പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുള്ളവര്‍, വിഷാദം എന്നിവയുള്ളവര്‍ ഏകപക്ഷീയമായി സ്നേഹിക്കുന്നവർക്ക് നേരെ പരുഷമായ വാക്കുകള്‍ എറിയുകയും ഒരു ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യും. ചിലപ്പോള്‍ ഭ്രാന്തനെപ്പോലെയും മിടുക്കരായും അഭിനയിക്കും. അവരെ ദൈവമായി കണക്കാക്കും. 

vachakam
vachakam
vachakam

ഈ രോഗത്തെ 'മെസ്സിയാനിക് ഡെല്യൂഷനല്‍ ഡിസോർഡർ' എന്നാണ് വിളിക്കുന്നതെന്നും'' വൈരമുത്തു തൻ്റെ പോസ്റ്റില്‍ പറഞ്ഞു. "അവരെ ശിക്ഷിക്കരുത്, അവരോട് ദയ കാണിക്കുകയും സഹാനുഭൂതിയിലൂടെ സുഖപ്പെടുത്തുകയും വേണം. അവർ ഒരു സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകള്‍ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam