ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങി കഴിഞ്ഞു. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ റജിസ്ട്രര്‍ ചെയ്തു.
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിന് പുറമേ ഒരു ചിത്രവും കൂടി ചെയ്ത ശേഷം പൂര്‍ണ്ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാനാണ് വിജയിയുടെ തീരുമാനം.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടന്‍ വടിവേലു. രാമേശ്വരത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിച്ചത്.
ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു വടിവേലുവിന്‍റെ മറുപടി. തുടര്‍ന്നും ചോദ്യങ്ങള്‍ വന്നതോടെ വടിവേലു വിഷയത്തില്‍ പ്രതികരിച്ചു.
"ജനങ്ങൾക്ക് നല്ലത് ചെയ്യണമെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ വരാം. നിങ്ങൾക്ക് എന്തുകൊണ്ട് പാടില്ല? ഒരാൾ രാഷ്ട്രീയത്തിൽ വരരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല. എംജിആർ, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിൽ വന്നില്ലെ. നല്ലത് ചെയ്യാനാണ് വന്നത്" വടിവേലു പ്രതികരിച്ചു.
മുന്‍പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു വടിവേലു. 2011 തെരഞ്ഞെടുപ്പ് കാലത്ത് നടന്‍ വിജയകാന്തിനെതിരെ ഡിഎംകെ പ്രചാരണത്തിന് ഇറങ്ങിയ വടിവേലുവിന് എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തോറ്റതോടെ വളരെക്കാലം സിനിമ രംഗത്ത് നിന്നും മാറി നില്‍ക്കേണ്ടതായി വന്നു.
പിന്നീട് ഡിഎംകെ ഭരണം തിരിച്ചുവന്ന ശേഷമാണ് വടിവേലു സിനിമയില്‍ സജീവമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്