തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് അര്‍ഹയായ നടിമാരില്‍ ഒരാളാണ് ഉര്‍വശി. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടി കുറഞ്ഞ കാലം കൊണ്ട് വിസ്മയകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ ഇപ്പോഴും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി. അതിൽ നായികയായും, അമ്മയായും, കോമഡി വേഷങ്ങളിലും നടി തിളങ്ങി. ഇപ്പോഴിതാ ചിരിപ്പിക്കാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുന്ന തരം ഹ്യൂമര്‍ താന്‍ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഉര്‍വശി.
സിനിമയിലെ നായകന് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ വേഷം വേണം, എന്നാല്‍ താന്‍ ഒരുകാലത്തും അത് ചെയ്യില്ലെന്ന് ഉര്‍വശി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി നിലപാട് വ്യക്തമാക്കിയത്.
"മുടന്തുള്ള ആളെ നോക്കി 'പോടാ ഞൊണ്ടി' എന്നു വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോള്‍ ബോഡി ഷേമിങ് എന്ന് വിളിക്കപ്പെടുമ്ബോള്‍ എനിക്ക് സന്തോഷമാണ്. ഞാന്‍ ഒരു ചാനലില്‍ പ്രോഗ്രാമിന് ഇരിക്കുമ്ബോള്‍ അത്തരം കോമഡികള്‍ക്ക് മാര്‍ക്കിടാറില്ല. അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങാ എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ആദ്യമേ പറയും.
നിങ്ങള്‍ക്ക് ചിരിപ്പിക്കാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കാമോ? ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ മക്കള്‍ക്ക് വിഷമം വരില്ലേ? അത് ഞാന്‍ അനുവദിക്കില്ല. അത്തരം ഹ്യൂമര്‍ കുറയണം. 'ഞങ്ങള്‍ക്ക് കുഴപ്പമില്ല വിളിച്ചോട്ടെ' എന്ന് ചിലര്‍ പറയും. പക്ഷെ ഞാന്‍ അത് ചെയ്യില്ല," ഉര്‍വശി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്