ദില്ലി: കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
കേരളത്തിൽ കോൺഗ്രസും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളിയിൽ ബി ജെ പിക്ക് നിലവിൽ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുമെന്നും മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും കുര്യൻ വ്യക്തമാക്കി.
ഇക്കാര്യം തന്നെയാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ന്യൂനപക്ഷങ്ങൾക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനിൽക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും അത് സംരക്ഷിക്കാൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി
പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി