ലോകമെമ്ബാടും ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡായ ടി.എക്സ്.ടി (ടുമോറോ ബൈ ടുഗെതർ (Tommorow X Together) നീണ്ട ഇടവേള പ്രഖ്യാപിച്ചു. 2025 ജനുവരി 5-ന് നടക്കുന്ന 39-ാമത് ഗോൾഡൻ ഡിസ്‌ക് അവാർഡിൽ പങ്കെടുത്തതിന് ശേഷം തങ്ങൾ ഒരു നീണ്ട ഇടവേളയിൽ പോകുമെന്ന് ബാൻഡ് പ്രസ്താവിച്ചു.
ടി.എക്സ്.ടിയുടെ ഏജൻസിയായ ബിഗ്ഹിറ്റ് ആണ് ഇക്കാര്യം വീവേഴ്‌സ് വഴി പ്രസ്താവനയിലൂടെ അറിയിച്ചത്. 2025 അവസാനത്തോടെ ബാൻഡ് ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും ഏജൻസി വ്യക്തമാക്കി.
തിരക്കേറിയ ഷെഡ്യൂളിൽ ഏർപ്പെടുന്നതിന് മുമ്പ് വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഈ സമയം ഉപയോഗിക്കുമെന്ന് സംഘം അറിയിച്ചു.
പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: "ടുമാറോ ബൈ ടുഗെദറിലെ അംഗങ്ങളുടെ വരാനിരിക്കുന്ന ഇടവേളയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജനുവരി 5 ന് നടക്കുന്ന 39-ാമത് ഗോൾഡൻ ഡിസ്‌ക് അവാർഡിന് ശേഷം, ബാൻഡിലെ അംഗങ്ങൾ അവരുടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഒരു നീണ്ട ഇടവേള എടുക്കും. അവർ വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും 2025-ൽ ഗംഭീരമായ തിരിച്ചുവരവിനായി തയ്യാറെടുക്കാനും ഈ സമയം ഉപയോഗിക്കും''.
ബാൻഡിൻ്റെ ലീഡർ സൂബിൻ നവംബറിൽ താൻ ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ BTS ൻ്റെ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ഒരു ബാൻഡാണ് TXT. ഈ രണ്ട് ബാൻഡുകളും ഒരേ ഏജൻസിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 2019ൽ സംഗീതലോകത്തേക്ക് കടന്ന ഗ്രൂപ്പിൽ ആകെ അഞ്ച് അംഗങ്ങളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്