ഒരു സിനിമ റിലീസ് ചെയ്യുമ്പോഴാണ് പലപ്പോഴും പുത്തൻ ട്രെന്റിന് തുടക്കം കുറിക്കുന്നത്. ഒരു പക്ഷേ വിവിധ സൈറ്റലുകളാകാം, വസ്ത്രം, ചെരുപ്പ്, മുടി, ഓർണമെൻസ് എന്നിങ്ങനെ ഫാഷൻ ലോകത്ത് ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിലൊരു ചെരുപ്പ് തേടിയാണ് ഇത്തവണ മലയാളികൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ സമീപിച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തിയ ടർബോ ചിത്രത്തിലെ ചെരുപ്പാണ് ഇത്. ജോസ് എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി ധരിച്ചിരിക്കുന്നതാണ് ഈ ചെരുപ്പ്.
ട്രെയിലർ വന്നതിന് പിന്നാലെയാണ് ഇക്കാര്യം ആരാധക ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലുള്ള ഈ ചെരുപ്പ് ബിർക്കൻസ്റ്റോക്ക് എന്ന ബ്രാൻഡിൻറെ tatacoa men എന്ന മോഡൽ ആണ്. ഈ മോഡലിലെ മുപ്പത്തി രണ്ടായിരം രൂപ വരെ വിലയുള്ള ചെരുപ്പുകൾ അവൈലബിൾ ആണ്. ടർബോയിൽ മമ്മൂട്ടി ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വില 13,990 രൂപയാണ്.
അതേസമയം, മെയ് 23ന് ആണ് ടർബോ റിലീസ് ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴും യുട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതായി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്