കുട്ടികൾക്ക് പരീക്ഷാക്കാലം ആണ്. ഇതിനോടകം നമ്മുടെയോ അല്ലെങ്കിൽ നമുക്ക് പരിചയം ഉള്ളവരുടെയോ വീട്ടിൽ പരീക്ഷ പേടിയും പഠിത്തവും ഒക്കെ തുടങ്ങിയിട്ടുണ്ടാവും. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഒരു പുതിയ ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഇഷ്ടതാരം കമന്റ് ചെയ്താല്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങാം എന്ന് പറഞ്ഞു കൊണ്ടുള്ള ചില റീലുകളാണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ ദിവസം വിജയ് ദേവരക്കൊണ്ട രണ്ട് പെണ്‍കുട്ടികളുടെ റീലിന് നല്‍കിയ മറുപടി വൈറലായിരുന്നു.
അതേസമയം ഇപ്പോള്‍ ശ്രദ്ധനേടുന്നത് ടൊവിനോ ആരാധകന്റെ റീലാണ്. 'ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും' എന്ന കാപ്ഷനോടെ താഹ ഹസൂന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വിഡിയോ എത്തിയത്.
തണ്ണിമത്തന്‍ കഴിച്ചുകൊണ്ട് നില്‍ക്കുന്ന ആണ്‍കുട്ടിയെയാണ് വിഡിയോയില്‍ കാണാനാവുന്നത്. വിഡിയോ വൈറലായതോടെ ആഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു താരത്തിന്റെ സ്നേഹോപദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്