ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് ഓണററി ഓസ്‌കർ. സിനിമയിലെ ടോം ക്രൂസിന്റെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് അക്കാദമി ഓണററി ഓസ്‌കർ നൽകിയിരിക്കുന്നത്.
നേരത്തെ മൂന്ന് തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും താരത്തിന് പുരസ്കാരം ലഭിച്ചിരുന്നില്ല.
ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സിൽ വച്ചാണ് ടോം ക്രൂസിന് പുരസ്കാരം നൽകിയത്. സംവിധായകൻ അലജാന്ദ്രോ ജി ഇനാരിറ്റുവാണ് ടോം ക്രൂസിന് പുരസ്ക്കാരം നൽകിയത്.
'ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ', 'ജെറി മഗ്വെയർ' എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനുള്ള രണ്ട് നാമനിർദ്ദേശങ്ങളും, 'മഗ്നോളിയ' എന്ന ചിത്രത്തിലെ പ്രകടനത്തിന് സഹ നടനുള്ള നാമ നിർദ്ദേശവുമാണ് നേരത്തെ ടോം ക്രൂസിന് ലഭിച്ചിരുന്നത്.
സിനിമ എനിക്കൊരു തൊഴിൽ മാത്രമല്ല, ജീവിതം തന്നെയാണ്. അതുകൊണ്ടാണ് ഇതിന് പ്രാധാന്യമുള്ളതെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ടോം ക്രൂസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
