തന്റെ വരുമാനം വെളിപ്പെടുത്തി തൊപ്പി എന്ന നിഹാദ്. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിനാണ് യുട്യൂബറായ നിഹാദിന്റെ മറുപടി.
മണിക്കൂറിന് 21000 രൂപ തനിക്ക് വരുമാനമുണ്ടെന്ന് പറയുന്നു നിഹാദ്. തന്റെ വരുമാനത്തെ കുറിച്ച് ബോധ്യമില്ലാത്തിനാലാണ് ചോദ്യം എന്നും മറുപടിയില്‍ നിഹാദ്
തൊപ്പിയുടെ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റും ആ വീഡിയോയില്‍ പരസ്യപ്പെടുത്തുന്നും ഉണ്ട്. എനിക്ക് സ്‍ട്രീമിംഗില്‍ എത്ര വരുമാനം കിട്ടും എന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലേ. അതാണ് കാര്യം.
എന്നാല്‍ ഞാൻ ഒരു കാര്യം വീഡിയോയില്‍ കാണിക്കാം. ഇതെന്റെ ഒറിജിനല്‍ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റ് ആണ്. ഒരു മണിക്കൂര്‍ സ്‍ട്രീമിംഗിന് മാത്രം തനിക്ക് 21000 രൂപ ലഭിക്കുന്നുണ്ട്. ദിവസം ഒരു ലക്ഷത്തോളം സ്‍ട്രീമിംഗില്‍ താൻ ഉണ്ടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു നിഹാദ്. അപ്പോള്‍ മാസ വരുമാനം എത്രയായി?.
ഇത് സ്‍ട്രീമിംഗ് മാത്രമാണ് എന്നും പറയുന്നു നിഹാദ്. പിന്നെ ഒരുപാട് പ്രമോഷൻസുണ്ട് തനിക്ക്. ഉദ്ഘാടനങ്ങളുടെ വകയും വരുമാനം ലഭിക്കുന്നു. അങ്ങനെ പല വഴികളിലൂടെ വരുമാനം ഉണ്ട്. ഇതൊക്കെ നിയമപരമായിട്ടുള്ള വരുമാനം ആണെന്നും പറയുന്നു നിഹാദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്