ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെയും സമാജ്‍വാദി പാർട്ടി എംപി പ്രിയ സരോജിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് പ്രിയയുടെ പിതാവ് തുഫാനി സരോജ്.
റിങ്കുവിന്റെ കുടുംബത്തിൽനിന്ന് വിവാഹത്തിനുള്ള ആലോചന വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും തുഫാനി സരോജ് പ്രതികരിച്ചു.
സമാജ്‍വാദി പാർട്ടി നേതാവായ തുഫാനി സരോജ് യുപി നിയമസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസ്സുകാരിയായ പ്രിയ സരോജ്. നിയമത്തിൽ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.
തുഫാനി സരോജിന്റെ മൂത്ത മരുമകനുമായാണ് റിങ്കുവിന്റെ കുടുംബം വിവാഹക്കാര്യം സംസാരിച്ചതെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഇന്ത്യൻ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്