ചെന്നൈ: കഴിഞ്ഞ ദിവസങ്ങളിൽ നടൻ വിശാലിന് ഗുരുതരമായ എന്തോ അസുഖം ഉണ്ടെന്ന തരത്തിൽ വലിയ പ്രചരണങ്ങൾ ഉണ്ടായിരുന്നു. തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തിന്റെ അവസ്ഥ കണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചത്. ഓഡിയോ ലോഞ്ചിന് തികച്ചും അവശനായി എത്തിയ താരത്തെ ആണ് ആരാധകർക്ക് കാണാനായത്.
ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ വിശാൽ രംഗത്ത് എത്തിയിരിക്കുകയാണ്. പുറത്തുവന്ന വീഡിയോയെ കുറിച്ച് അനാവശ്യ ആശങ്കകൾ ആണ് ചിലർ ഉണ്ടാക്കുന്നതെന്നാണ് വിശാല്‍ പറയുന്നത്.
എന്നാൽ ആളുകൾക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിയാൻ സംഭവം സഹായിച്ചെന്നും വിശാൽ പ്രതികരിച്ചു. 12 വര്‍ഷത്തിന് ശേഷം പൊങ്കലിന് ഇറങ്ങിയ 'മദ ഗജ രാജ ' സിനിമയുടെ ലോഞ്ചിംഗ് ചടങ്ങില്‍ തീര്‍ത്തും അവശനിലയില്‍ നടന്‍ വിശാല്‍ കാണപ്പെട്ടത് ഏറെ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്.
എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഊര്‍ജ്ജസ്വലനായ വിശാലിനെയാണ് ആരാധകര്‍ കണ്ടത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്