മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. നിരവധി ശ്രദ്ധേയമായ സിനിമകളുടെ ഭാഗമാകാനും മികച്ച വേഷങ്ങൾ ചെയ്യാനും മീരയ്ക്ക് കഴിഞ്ഞു.
അച്ചുവിൻ്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, കസ്തൂരിമാൻ തുടങ്ങിയ ചിത്രങ്ങളിൽ അവിസ്മരണീയമായ പ്രകടനമാണ് മീര കാഴ്ചവെച്ചത്. മീര ക്രമേണ സിനിമയിൽ നിന്ന് മാറിപോയിരുന്നു. ഇടയ്ക്ക് വന്ന് ചില സിനിമകൾ ചെയ്തെങ്കിലും പഴയ ജനപ്രീതി ലഭിച്ചില്ല. ഒരു ഘട്ടത്തിൽ മീര ലൈംലൈറ്റിൽ നിന്ന് പൂർണ്ണമായും മാറി നിന്നു. ദുബായിലെ തൻ്റെ വ്യക്തിജീവിതത്തിലാണ് താരം ശ്രദ്ധിച്ചത്.
വർഷങ്ങൾക്ക് ശേഷം മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ സജീവമാകുകയാണ് . പാലും പഴും ആണ് നടിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ കുറിച്ചും തൻ്റെ കരിയർ ഗ്രാഫിനെ കുറിച്ചു സംസാരിക്കുകയാണ് താരം. റെഡ് എഫ്എം മലയാളത്തിനോടാണ് പ്രതികരണം.
മലയാള സിനിമാ രംഗത്ത് നായികമാർക്ക് പ്രാധാന്യമുള്ള സിനിമകൾ കുറവാണെന്നു മീര പറയുന്നു. ഇന്ത്യൻ സിനിമയെ മൊത്തത്തിൽ നോക്കുമ്പോൾ നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറങ്ങിയ മലയാളം സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രേമലു ഒഴികെ നായികയ്ക്ക് പ്രാധാന്യമുള്ള ചിത്രമില്ലെന്ന് മീര ചൂണ്ടിക്കാട്ടി.
സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച മികച്ച ഉപദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനും മീരാ ജാസ്മിൻ മറുപടി നൽകി. സിനിമയ്ക്കപ്പുറം ഒരു ജീവിതമുണ്ട്. യഥാർത്ഥ ജീവിതം സിനിമയല്ല. തനിക്ക് ഇപ്പോഴും സിനിമയിൽ നിന്ന് അകന്ന ജീവിതമുണ്ടെന്ന് മീരാ ജാസ്മിൻ വ്യക്തമാക്കി. സിനിമ ചെയ്യുമ്പോൾ അറ്റാച്ച്‌മെൻ്റ് ഉണ്ടായിരിക്കണം. ഒരു സിനിമ ചെയ്യുമ്പോൾ 100 ശതമാനം കൊടുക്കണം. എന്നിട്ട് ബൈ പറഞ്ഞു പോകാം.
ജീവിതത്തിൽ പഠിക്കുന്ന ഏറ്റവും വലിയ പാഠം കൂടുതൽ അടുക്കരുത് എന്നതാണ്. ഒന്നിനോടും അമിതമായി അടുക്കരുത്. ഒരു വ്യക്തിയോട് പോലും. ജോലി ചെയ്ത് ബൈ പറയേണ്ട സമയത്ത് ബൈ പറയണം. അത് താൻ ജീവിതത്തില്‍ പഠിച്ച പാഠമാണെന്നും മീര ജാസ്മിൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്